Case against Saji Cheriyan
തിരുവല്ല: സജി ചെറിയാന്റെ മല്ലപ്പള്ളി ഭരണഘടനാ വിരുദ്ധപ്രസംഗത്തിന്റെ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസ് സി.ബി.ഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാകുംവരെ പൊലീസ് റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന ഹര്‍ജിയാണ് നാളെ പരിഗണിക്കുക.
അതേസമയം സജി ചെറിയാന് മന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക വരാനിരിക്കുന്ന കോടതിവിധിയായിരിക്കും.
സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതിന് തെളിവില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ മാത്രമേ കുറ്റവിമുക്തനാകുകയുള്ളൂ.
Keywords: Saji Cheriyan, Court, Police report, CBI
COMMENTS