Aircraft crashes in MP
രേവ: മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഒരു മരണം. വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റന്‍ വിശാല്‍ യാദവാണ് (30) മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള രേവയിലാണ് അപകടമുണ്ടായത്. രേവയിലെ ഒരു ക്ഷേത്രത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പരിശീലന പറക്കലിനിടെ വിമാനം ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെതുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Keywords: Aircraft , Crashes, MP, Pilot, Dead


COMMENTS