Cracks found in Karnaprayag
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജോഷിമഠിനു പുറമെ തീര്‍ത്ഥാടനകേന്ദ്രമായ കര്‍ണപ്രയാഗിലും വീടുകളില്‍ വിള്ളല്‍ കാണപ്പെട്ടു. ഇതേതുടര്‍ന്ന് നഗരസഭ ഇവിടെ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കി. 2015 ല്‍ ഇവിടെ മണ്ണിടിച്ചിലുണ്ടായി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിരുന്നു.
എന്നാല്‍ സമീപ വര്‍ഷങ്ങളിലെ ദേശീപാത വീതികൂട്ടലും മഴവെള്ളപ്പാച്ചിലുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നഗരസഭ വ്യക്തമാക്കി. അതേസമയം ജോഷിമഠിലെ സ്ഥിതി ഗുരുതരമാണ്. ജോഷിമഠിന്റെ വലിയൊരു ഭാഗം ഇതിയും ഇടിഞ്ഞുതാഴുമെന്ന് ഐ.എസ്.ആര്‍.ഒ മുന്നറിയിപ്പ് നല്‍കി.
ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോസാറ്റ് -2എസ് എന്ന ഉപഗ്രഹമെടുത്ത ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങള്‍ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ വിലയിരുത്തി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ജോഷിമഠിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
COMMENTS