9 people dead after shooting in US
കാലിഫോര്‍ണിയ: യു.എസില്‍ മൂന്നിടത്ത് വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അയോവയില്‍ ഡെസ് മോയിനസ് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു.
കാറിലെത്തിയ അക്രമിസംഘം കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിഫോര്‍ണിയയിലെ രാങ് മൂണ്‍ ബേയിലെ രണ്ട് ഫാമുകളില്‍ നടന്ന വെടിവയ്പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.
ഫാമിലെ ജോലിക്കാരാണ് മരണപ്പെട്ടത്. ആക്രമിയെ അയാളുടെ വാഹനത്തില്‍ വച്ചുതന്നെ പൊലീസ് കണ്ടെടുത്തു. ഇയാളുടെ കാറില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കാലിഫോര്‍ണിയയില്‍ അടുത്തടുത്ത് നടന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.
Keywords: US, Shoot, 9 dead, Police
COMMENTS