V.D Satheesan about Attappadi pregnant woman issue
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ യുവതിയെ തുണിയില്‍ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. പട്ടിക ജാതി - പട്ടിക വകുപ്പ് മന്ത്രിക്കും ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്തയച്ചു. ആശുപത്രിയിലെത്തിച്ച യുവതിയെ മടക്കി അയച്ചതായും പരാതിയുണ്ട്.
കാലങ്ങളായി ആരോഗ്യരംഗത്ത് കേരളം നേടിയെടുത്ത മികവിന്റെ ശോഭ കെടുത്തുന്നതാണ് ഈ സംഭവമെന്നും ഉചിതമായ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കത്ത്. അട്ടപ്പാടിയില്‍ ഗതാഗതസൗകര്യമില്ലാത്തതിനാല്‍ മൂന്നര കിലോമീറ്ററോളമാണ് യുവതിയെ ബന്ധുക്കള്‍ ചുമന്നത്.
Keywords: V.D Satheesan, Attappadi, CM, Letter, Pregnant woman issue
COMMENTS