ഷിംല: ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖുവിനെ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചു...
ഷിംല: ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖുവിനെ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിച്ച മുകേഷ് അഗ്നിഹോത്രിയെ ഉപ മുഖ്യമന്ത്രിയായും നിശ്ചയിച്ചു.
ഞായറാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീര ഭദ്ര സിംഗിന്റെ വിധവ പ്രതിഭ സിംഗം മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. പ്രതിഭാസിംഗ് പാർലമെൻറ് അംഗമാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. വീരഭദ്ര സിംഗിന്റെ മകൻ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. നിലവിൽ പ്രതിപക്ഷ നേതാവാണ് മുകേഷ് അഗ്നിഹോത്രി.
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേർ അവകാശവാദം ഉന്നയിക്കുകയും തർക്കം മുറുകുകയും ചെയ്തതോടെ തീരുമാനം ഹൈക്കമാ വിടുകയായിരുന്നു. ഹിമാചലിനെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചത്.
ഹിമാചലിലെ ഹാമിർ പൂരിലെ നഡോനിൽ നിന്നുള്ള എംഎൽഎയാണ് സുഖു. നാലാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് ജയിച്ച് എത്തുന്നത്. എൽഎൽബി ബിരുദധാരിയായ സുഖു മുൻ പിസിസി അധ്യക്ഷനാണ്. ജയിച്ച 40ൽ 25 എംഎൽഎമാരുടെ പിന്തുണ സു ഖുവിന് ഉണ്ടായിരുന്നു. ഇതും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സഹായകമായി.
COMMENTS