Saji Cheriyan back to cabinet
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച മന്ത്രി സജി ചെറിയാന്‍ പുതുവര്‍ഷത്തില്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ജനുവരി നാലിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ വിവരം വ്യക്തമാക്കിയത്.
സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. കഴിഞ്ഞ ജൂലായ് ആറിനാണ് ദേശവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.
സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണെന്നും കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: Saji Cheriyan, Cabinet, Jan - 4, CPM
COMMENTS