Road Built by Filling with Lake Silt, National Highway Authority Saved Crores, Nobody Heeded Residents' Outcry, Major Disaster Narrowly Averted
സ്വന്തം ലേഖകന്‍
കൊല്ലം: കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയ നിര്‍മാണം തന്നെയെന്നു വ്യക്തമായി. അഷ്ടമുടിക്കായലിന്റെ ആഴം കൂട്ടുന്ന വേളയില്‍ കുഴിച്ചെടുത്ത ചെളിയിട്ടാണ് ദേശീയ പാതയുടെയും സൈഡ് റോഡിന്റെയും ഭാഗങ്ങള്‍ ഇവിടെ നികത്തിയത്. മണ്ണു പരിശോധന നടത്തി വേണ്ടവിധം ഉറപ്പിക്കാത്തെ ചെളി നിറച്ചു നിര്‍മിച്ച റോഡ് ഭാരം താങ്ങാനാവാതെ വിണ്ടുകീറുകയും സംരക്ഷണ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞുതാഴുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് ആളപായമുണ്ടാകാതിരുന്നത്.
അപായമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഇരുവശത്തും വയലുകളാണ്. ഈ സ്ഥലത്ത് 30 വര്‍ഷം മുന്‍പ് റാഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അടിമണ്ണ് ചെളിക്കു സമാനമായി ദുര്‍ബലമാണെന്നു കണ്ട് ആ ശ്രമം ഉപേക്ഷിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇപ്പോള്‍ ചെളി നിറച്ച് നിര്‍മാണം നടത്തിയത്.
അടിയില്‍ ചേറുള്ളതിനാല്‍ തേക്കിന്‍കട്ടകള്‍ നിരത്തിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ കലുങ്ക് പോലും നിര്‍മിച്ചത്. ദേശീയ പാത നിര്‍മാണം തുടങ്ങിയപ്പോള്‍ ഇക്കാര്യങ്ങള്‍ നിരത്തി ഇവിടെ മേല്‍പ്പാലം വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സാമ്പത്തിക ലാഭം മാത്രം നോക്കി ദേശീയ പാത അതോറിറ്റി ഇവിടെ ചെളി കൊണ്ടിട്ടു റോഡ് നിര്‍മിക്കുകയായിരുന്നു. നിര്‍മാണത്തിന് മണ്ണിന്റെ ലഭ്യതക്കുറവാണ് അഷ്ടമുടി കായലില്‍ ആഴം കൂട്ടുന്ന വേളയില്‍ കുഴിച്ചെടുത്ത് ചെളി നിറയ്ക്കാന്‍ കാരണമായത്.
തകര്‍ന്ന ഭാഗം പൊളിച്ചുനീക്കി തൂണുകള്‍ നാട്ടി മേല്‍പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചാത്തന്നൂര്‍ എം.എല്‍.എ. ജി.എസ്. ജയലാലിന്റെ നേതൃത്വത്തില്‍ ഈ ആവശ്യം ജില്ലാ കളക്ടര്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്.
കൊല്ലം, കൊട്ടിയം മൈലക്കാട് ദേശീയപാത 66-ന്റെ മേവറം-കടമ്പാട്ടുകോണം റീച്ചിലാണ് അപകടമുണ്ടായത്. അപകട സമയത്ത് സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ തകര്‍ന്ന സര്‍വീസ് റോഡിലെ വിള്ളലില്‍ കുടുങ്ങി. സ്‌കൂള്‍ ബസിലെ മുപ്പതോളം കുട്ടികളെയും മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയും പരിക്കേല്‍ക്കാതെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാവുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.എച്ച്.എ.ഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണത്തില്‍ കടുത്ത അനാസ്ഥയും അശാസ്ത്രീയതയും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു. കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരുമായി ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.
തകര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പ്രദേശത്ത് പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ക്രെയ്ന്‍ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അപകടം സംബന്ധിച്ച് ദേശീയപാത അതോറിറ്റി പ്രാദേശികമായി ഒരു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, തകര്‍ന്ന ഭാഗം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്താനായി മദ്രാസ് ഐ.ഐ.ടിയിലെ ഒരു സാങ്കേതിക വിദഗ്ധ സംഘം ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തെഴുതുകയും ദേശീയപാത നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഫ്‌ലൈ ഓവറിനോട് ചേര്‍ന്നുള്ള ഏകദേശം 30 മീറ്ററോളം വരുന്ന സംരക്ഷണ ഭിത്തിയാണ്. അമിതമായ വെള്ളക്കെട്ടാണ് പ്രധാന കാരണം എന്നാണ് അതോറിറ്റി പറയുന്നത്.
Summary: Kollam: It has become clear that the main reason for the collapse of the under-construction national highway at Kottiyam was unscientific construction. Sections of the national highway and the side road here were filled using silt excavated during the deepening of the Ashtamudi Lake.
The road, built by filling with silt without proper soil testing and compaction, cracked as it was unable to bear the load, and the retaining wall along with it collapsed. It was only by luck that no casualties occurred.
The area where the accident happened has paddy fields (wetlands) on both sides of the national highway. Thirty years ago, an attempt to raise the road in this very spot was abandoned after finding the subsoil to be weak and silt-like. It is on this same location that the current construction was carried out by filling it with silt.




COMMENTS