Sabarimala restrictions
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇനി മുതല്‍ ദിനംപ്രതി 90,000 പേര്‍ക്കായിരിക്കും പ്രവേശനം. അതോടൊപ്പം ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചു.
നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്താനും തീരുമാനമായി. കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയില്‍ ഭക്തരുടെ തിരക്ക് അനിയന്ത്രിതമായതോടെയാണ് നടപടി.
Keywords: Sabarimala, Restriction, Government
COMMENTS