A one-wicket win for Bangladesh when the famous Indian batting line-up crumbled. Only four players in the Indian line-up who batted first
ഢാക്ക: പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര അമ്പേ തകര്‍ന്നടിഞ്ഞപ്പോള്‍ ബംഗ്ളാദേശിന് ഒരു വിക്കറ്റ് ജയം.
മിര്‍പൂറിലെ ഷേര്‍ ഇ ബംഗ്ളാ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തികയ്ക്കാന്‍ പോലുമായത് നാലു പേര്‍ക്കു മാത്രം.
ക്യാപ്ടന് രോഹിത് ശര്‍മ 31 പന്തില്‍ 27 റണ്‍സെടുത്തു മുട്ടുമടക്കി.
ശ്രേയസ് അയ്യര്‍ 39 പന്തില്‍ 24 റണ്‍സ് സമ്പാദിച്ചു. 70 പന്തില്‍ 73 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
വാഷിംഗ്ടണ്‍ സുന്ദര്‍ 43 പന്തില്‍ തട്ടിമുട്ടി 19 റണ്‍സെടുത്തു.
ശിഖര്‍ ധവാന് ഏഴും വിരാട് കോലി ഒമ്പതും റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ ആതിഥേയരെ ക്യാപ്ടന് ലിറ്റണ്‍ ദാസ് മുന്നില്‍ നിന്ന നയിച്ചു. 63 പന്തില്‍ 41 റണ്‍സെടുത്തു അദ്ദേഹം. മെഹ്ദി ഹസന് 39 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി. ദീപക് ചഹറിനും ശാര്‍ദുല്‍ താക്കൂറിനും ഓരോ വിക്കറ്റ് ലഭിച്ചു.
10 ഓവറില്‍ രണ്ടു മെയ്ഡന്‍ സഹിതം അഞ്ചു വിക്കറ്റെടുത്ത ഷാക്കിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത എബാദത് ഹൊസൈനുമാണ് ബം്ഗ്ളാ നിരയില്‍ തിളങ്ങിയത്. മെഹ്ദി ഹസന് ഒരു വിക്കറ്റ് ലഭിച്ചു.
Summary: A one-wicket win for Bangladesh when the famous Indian batting line-up crumbled. Only four players in the Indian line-up who batted first at the Sher-e Bangla Stadium in Mirpur managed to reach double figures.
COMMENTS