New year guidelines by Kerala police
കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുമായി പൊലീസ്. പുതുവത്സരാഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ മാര്‍ഗരേഖ തയ്യാറാക്കി.
ഇതിന്റെ ഭാഗമായി പുതുവത്സരാഘോഷപരിപാടികള്‍ പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനും പൊലീസ് നടപടി സ്വീകരിക്കും.
പുതുവത്സരാഘോഷം ഉന്നമിട്ട് ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് വ്യാപകമായെത്തുന്നതിനെ തുടര്‍ന്നാണ് നടപടി. ക്രിസ്തുമസ്, പുതുവത്സരം ലക്ഷ്യമിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.
COMMENTS