Minister Antony Raju about Vizhinjam strike
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. സര്‍ക്കാരിനോട് ഹൈക്കോടതി അഭിപ്രായം ചോദിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അദാനി ഗ്രൂപ്പാണ് കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും പ്രതിപക്ഷം സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപണമുന്നയിച്ചു.
Keywords: Vizhinjam strike, MInister, Government
COMMENTS