High court about Vizhinjam issue
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പാക്കിയെന്ന് സര്‍ക്കാരും സമരസമിതിയും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ എല്ലാ കാര്യങ്ങളിലും തീര്‍പ്പായില്ലെങ്കിലും സമരത്തില്‍ നിന്ന് സമരസമിതി പിന്മാറുകയായിരുന്നു.
ഇതോടെ 140 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളികളുടെ സമരം പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാതെ അവസാനിക്കുകയായിരുന്നു.
അതേസമയം തുടര്‍ന്നും തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Keywords: Vizhinjam, High court, Adani group, Government
COMMENTS