High court about Sabarimala
കൊച്ചി: ശബരിമലയിലെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറോട് കോടതി നിര്‍ദ്ദേശിച്ചു. പരമാവധി സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കി.
ഭക്തര്‍ക്ക് മടങ്ങാനായി പത്തു ബസുകളെങ്കിലും പമ്പയില്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിരക്ക് വര്‍ദ്ധിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി ഓഫീസിനു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
നിലവില്‍ പമ്പയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റുമായി അനുവദിച്ച പ്രത്യേക ക്യൂ എത്രപേര്‍ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ കണക്ക് ബോധിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Sabarimala, KSRTC, Report
COMMENTS