തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പല സ്ഥലങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ ഒരാൾ മരിക്കുകയും മൂന്നുപേരെ കാണാതാവുക...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പല സ്ഥലങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ ഒരാൾ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു.
തുമ്പയിൽ നിന്ന് കാണാതായ ഫ്രാങ്കോ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുത്തൻതോപ്പിൽ ശ്രേയസ് (16), സാജിദ് (19) എന്നിവരെയാണ് കാണാതായത്.
മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്.
കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വൈകുന്നേരത്തോടെ നിറുത്തിവച്ചു.
കോസ്റ്റ് ഗാർഡും നാട്ടുകാരും ചേർന്ന് രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിക്കും.
COMMENTS