Delhi police is against Sashi Tharoor
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി ഡല്‍ഹി പൊലീസ്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ഇവയിലേതെങ്കിലും ചുമത്തണമെന്നായിരുന്നു പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തരൂരിനെതിരെ മതിയായ തെളിവുകളില്ലെന്നു കാട്ടി സി.ബി.ഐ ജഡ്ജി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി ഡിസംബര്‍ ഏഴിന് വിശദമായ വാദം കേള്‍ക്കും.
Keywords: Delhi police, Sashi Tharoor, High court
COMMENTS