High level meeting about sabarimala crowd
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിക്കുന്നു. ഇന്ന് ദര്‍ശനത്തിനായി ഒരുലക്ഷത്തിലധികം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.
ശബരിമലയിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
ഇന്നു രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം, ദര്‍ശന സമയം കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
അതേസമയം തിരക്കു പരിഗണിച്ച് ഒരു മണിക്കൂര്‍ സമയം ഇപ്പോള്‍ തന്നെ നീട്ടിയിട്ടുണ്ടെന്നും ഇനിയും വര്‍ദ്ധിപ്പിക്കാനാകില്ലെന്നും തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.
Keywords: CM, Sabarimala, Crowd,
COMMENTS