Case against delegates protested at the IFFK venue
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കലാപശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം `നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഐ.എഫ്.എഫ്..കെ വേദിയില്‍ ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.
തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്തതിനാല്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ പൊലീസ് ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.
Keywords: IFFK, delegates, Case, Protest, Police
COMMENTS