Bharath jodo yathra - 100 days
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ് എത്തിനില്‍ക്കുന്നത്.
യാത്രയുടെ നൂറാം ദിവസം ഇന്ന് രാജസ്ഥാനില്‍ ആഘോഷിക്കും. ഇന്ന് ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനവും വൈകിട്ട് ജയ്പുരില്‍ സുനീതി ചൗഹാന്റെ സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു മാസം പിന്നിട്ട യാത്ര 2800 കിലോമീറ്റര്‍ പിന്നിട്ടു.
ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ ജോഡോ യാത്ര അവസാനിക്കുമ്പോള്‍ മറ്റൊരു നേതാവിനും സാധിക്കാത്തൊരു തലത്തിലേക്കാണ് രാഹുല്‍ നടന്നുകയറുന്നത്. യാത്ര ജമ്മു കശ്മീരില്‍ അവസാനിക്കാന്‍ ഇനി 800 കിലോമീറ്റര്‍ മാത്രമാണുള്ളത്.
Keywords: Bharath jodo yathra, 100 days, Rajastan
COMMENTS