Y category security for actor Salman Khan
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് വൈ പ്ലസ് സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നടന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ ഇനി മുതല്‍ നടന്റെ സുരക്ഷയ്ക്കായി ആയുധധാരികളായ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകും.
കഴിഞ്ഞ ജൂണില്‍ സല്‍മാന്‍ഖാനും പിതാവിനും വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടന് മുംബൈ പൊലീസ് സ്വയരക്ഷയ്ക്ക് തോക്ക് അനുവദിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വൈ പ്ലസ് സുരക്ഷയും സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നടന്മാരായ അനുപംഖേര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് എക്സ് കാറ്റഗറി സുരക്ഷയും അനുവദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Kwywords: Salman Khan, Y category security, Maharashtra, Mumbai police
COMMENTS