Six people were killed in a suicide bombing on a busy shopping street in Istanbul
ഇസ്താംബുള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഇസ്തിക്ലാല്‍ തെരുവില്‍ ചാവേറാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗന് പറഞ്ഞു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ജനത്തിരക്കേറിയ വേളയിലായിരുന്നു സ്ഫോടനം. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. കാതടപ്പക്കുന്ന ശബ്ദത്തിനു പിന്നാലെ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തുടര്‍ സ്ഫോടനം ഭയന്ന് തകര്‍ന്ന പ്രദേശത്തേക്ക് ജനങ്ങള്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരിക്കുകയാണ്. സ്ഫോടന സ്ഥലത്ത് വലിയ ഗര്‍ത്തം രൂപം കൊണ്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണ് സ്ഫോടനത്തിനു പിന്നിലെന്നു സംശയം ജനിച്ചിട്ടുണ്ട്.
Summary: Six people were killed in a suicide bombing on a busy shopping street in Istanbul, the Turkish capital. Many people are injured. The death toll is expected to rise further. President Recep Tayyip Erdogan said Chaver carried out the attack on Istiklal Street.
COMMENTS