Opration Thamara
ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്.
ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലാണ് നോട്ടീസ്. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ 100 കോടി വാഗ്ദാനം ചെയ്‌തെന്നതാണ് തുഷാറിനെതിരായ കേസ്.
കേസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനാലാണ് നോട്ടീസ്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷനു പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
ഇതേതുടര്‍ന്ന് തെലങ്കാന പൊലീസ് കൊച്ചിയിലെത്തി വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെതുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ഈ മാസം 21ന് ഹൈദരാബാദില്‍ ചോദ്യംചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. ഹാജരാകാത്തതിനാലാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: Opration Thamara, Thushar Vellappally, Look out notice, Thelangana


COMMENTS