India's first rocket launch today
ഹൈദരാബാദ്: രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. വിക്രം എന്ന പേരില്‍ വിക്ഷേപിക്കുന്ന ഈ സൗണ്ടിങ് റോക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട്സ് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ട് അപ്പാണ്.
പ്രാരംഭ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 ന് വിക്ഷേപണം നടക്കും.
ഇന്ത്യന്‍ സ്പേസ് പ്രമോഷന് ഓതറൈസേഷന്‍ സെന്ററുമായുള്ള (ഇന്‍സ്പേസ്) കരാര്‍ പ്രകാരമാണ് വിക്രത്തിന്റെ വിക്ഷേപണം സാധ്യമായത്. ഇതിനു പിന്നാലെ വിക്രം രണ്ട്, മൂന്ന് സീരീസുകളും വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
Keywords: Vikram, Private rocket launch
COMMENTS