HC cancelled KUFOS VC appointment
കൊച്ചി: ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വി.സി നിയമനം റദ്ദാക്കി ഹൈക്കോടതി. സര്‍ക്കാര്‍ കുഫോസ് വിസിയായി ഡോ.കെ റിജി ജോണിനെ നിയമിച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാനത്ത് സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് ഒരു സര്‍വകലാശാലയെ സംബന്ധിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവെന്നത് ഏറെ നിര്‍ണായകമാണ്.
ഡോ.കെ റിജി ജോണിനെ വി.സിയായി നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്നു കാട്ടി എറണാകുളം സ്വദേശി ഡോ. കെ.കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാദം അംഗീകരിച്ച കോടതി യു.ജി.സി ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടു.
Keywords: KUFOS, VC, Highcourt, Appointment
COMMENTS