Government freeze siver line project
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍വലിഞ്ഞ് സര്‍ക്കാര്‍. സില്‍വര്‍ ലൈനിന് പദ്ധതിയുടെ എല്ലാ നടപടികളും സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചുവിളിച്ചുകൊണ്ട് റവന്യൂവകുപ്പ് ഉത്തരവിറക്കി.
ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്കി. സില്‍വര്‍ ലൈന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ റെയില്‍വേയുടെ അനുമതിക്കുശേഷം മതിയെന്നാണ് നിര്‍ദ്ദേശം.
നേരത്തെ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടി നിയമിച്ചിരുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. ഇതോടെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.
Keywords: Silver line project, Government, Freeze
COMMENTS