CRPF cammando killed in maoists attack
റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് സി.ആര്‍.പി.എഫ് ജവാന്‍ പാലക്കാട് സ്വദേശി മുഹമ്മദ് ഹക്കീം മരണമടഞ്ഞത്.
സ്ഥലത്ത് ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സി.ആര്‍.പി.എഫ് എന്നിവരടങ്ങിയ സംയുക്ത ഫോഴ്‌സ് പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: CRPF cammando, Maoist attack, Malayalee
COMMENTS