V.C issue in Highcourt today
കൊച്ചി: സര്‍വകലാശാല വി.സി വിഷയം ഹൈക്കോടതിയില്‍. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തിലാണ് വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് ഇന്നു നാലുമണിക്ക് വിഷയത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും.
ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുകയാണ്. ഇന്നു രാവിലെ 11.30 നാണ് 9 യൂണിവേഴ്‌സിറ്റികളിലെ വി.സിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണറുടേത് സംഘപരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണെന്നാണ് പുറത്തുവരുന്ന വിവരം. ഗവര്‍ണര്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ ഗവര്‍ണറോട് യോജിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.
Keywords: High court, V.C, University, CM, Congress
COMMENTS