മുംബയ് : ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ശിഖര്‍ ദിവാന്‍ നയിക്കുന്ന ടീമില്‍ ശ്രേയസ...
മുംബയ് : ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ശിഖര്‍ ദിവാന്‍ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്ടന്‍.
ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, രാഹുല്‍ തൃപാഠി, ഇഷാന്‍ കിഷന്‍ തുടങ്ങിയവരും ടീമിലുണ്ട്.
ട്വന്റി 20 ലോകകപ്പ് ടീമിലെ എല്ലാ താരങ്ങള്‍ക്കും വിശ്രമം നല്‍കിക്കൊണ്ടാണ് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
പുതുമുഖങ്ങളായ രജത് പഠിദാറും മുകേഷ് കുമാറും ടീമില്‍ സ്ഥാനം നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ ആറിനാണ് ആരംഭിക്കുക. ലഖ്നൗ, റാഞ്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, രജത് പഠീദാര്‍, രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹ്മദ്, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, മുകേഷ് കുമാര്‍.
സഞ്ജു ക്യാപ്ടനോ വൈസ് ക്യാപ്ടനോ ആകുമെന്നു നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഇന്ത്യന്‍ എ ടീമിനെ നയിച്ച് സഞ്ജു പരമ്പര തൂത്തുവാരിയിരുന്നു.
Summary: Malayali player Sanju Samson is also in the Indian team for the ODI series with South Africa. Shreyas Iyer is the vice-captain in the team led by Shikhar Dewan.
COMMENTS