തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ...
തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലകള്‍ക്കും നല്കി.
കോവിഡിന്റെ പുതിയ ജനിതക വകഭേദത്തിന് (XBB, XBB1) ഇതുവരെയുള്ള മറ്റ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പ്രതിരോധം ശക്തമാക്കുന്നത്. പുതിയ വകഭേദം ബാധിക്കുന്നവരില്‍ 1.8 ശതമാനം ആളുകള്‍ക്കും ആശുപത്രിവാസം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രതപാലിക്കണ്ടേത് അനിവാര്യമാണ്. എല്ലാവരും സ്വയം പ്രതിരോധത്തിനായി മാസ്ക് ധരിക്കണമെന്നും പ്രായമായവരും മറ്റ് അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വിമാനത്താവളങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി.
Keywords: New covid variant, Health minister, Mask
COMMENTS