K.K Shailaja about human sacrifice
തിരുവനന്തപുരം: അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് മുന്‍മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നരബലിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
നേരത്തെ തന്നെ ഇത് ചിന്തിച്ചിരുന്നതായും എന്നാല്‍ അതുമാത്രം പോരെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ പ്രചരണവും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തണമെന്നും ഇത്തരം കേസുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി.
Keywords: K.K Shailaja, Human sacrifice, Drugs, Thiruvalla
COMMENTS