റാഞ്ചി: രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര സമനിലയിലാവുകയും മറ്റന്...
റാഞ്ചി: രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര സമനിലയിലാവുകയും മറ്റന്നാള്‍ ഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം മത്സരം നിര്‍ണായകമാവുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
111 പന്തില്‍ 113 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെയും 84 പന്തില്‍ 93 റണ്‍സ് എടുത്ത് ഇഷാന്‍ കിഷന്റെയും ബാറ്റിംഗ് മികവാണ് ജയം അനായാസമാക്കിയത്.
15 ഫോറുകളുടെ അകമ്പടിയോടെയാണ് അയ്യര്‍ 113 റണ്‍സ് കണ്ടെത്തിയത്.
20 പന്ത് നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 13 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ, ടീം സ്‌കോര്‍ 48 ല്‍ നില്‍ക്കെ 28 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും പുറത്തായപ്പള്‍ ഇന്ത്യ പരാജയം മണത്തിരുന്നു.
പിന്നീട് ഒത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍-ഇഷാന്‍ കിഷന്‍ സഖ്യം സ്‌കോര്‍ 200 കടത്തി. കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിക്കു തൊട്ടരികിലാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.
പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ ശ്രദ്ധയോടെയാണ് കളിച്ച് അയ്യര്‍ക്കു പിന്തുണ നല്കി. 36 പന്തില്‍ നിന്ന് സഞ്ജു 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഹെന്റിക്‌സിന്റെയും എയ്ഡന്‍ മര്‍ക്റാമിന്റെയും അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ് 278 റണ്‍സെടുത്തത്. ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു അവര്‍ ഈ സ്‌കോര്‍ ഉയര്‍ത്തിയത്.
റീസ 76 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ മര്‍ക്റാം 89 പന്തില്‍ 79 റണ്‍സെടുത്തു പുറത്തായി. റീസയെ മുഹമ്മദ് സിറാജും മര്‍ക്റാമിനെ വാഷിങ്ടന്‍ സുന്ദറും പുറത്താക്കി.
ഹെന്റിച് ക്ലാസന്‍ (26 പന്തില്‍ 30), ജാനേമന്‍ മലാന്‍ (31 പന്തില്‍ 25), ഡേവിഡ് മില്ലര്‍ (34 പന്തില്‍ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
എട്ടു പന്ത് മാത്രം നേരിട്ട ക്വിന്റണ്‍ ഡി കോക്ക് അഞ്ച് റണ്‍സെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി.
Summary: India defeated South Africa by seven wickets in the second ODI. With this, the series of three matches was tied and the third match to be played the next day in Delhi became crucial.
COMMENTS