ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ചെയര്‍മാനായി ചുമതലയേല്‍ക്കുക.
ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. പത്രിക നല്‍കേണ്ട അവസാന തീയതിയായ ചൊവ്വാഴ്ച വൈകുന്നേരമാണ് ജയ് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജയ് ഷായെ ഐസിസി ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ജയ് ഷായ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Key Words: Jai Shah, Chairman of ICC
COMMENTS