സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ താരം ബ...
സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ താരം ബ്ലാസ്റ്റേഴ്സില്‍ കളിക്കും. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ഒ എഫ് ഐ ക്രീറ്റിനൊപ്പം 2023 സീസണ്‍ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്. ഡിപോര്‍ട്ടീവോ ലെഗാനെസിന്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയര്‍ ആരംഭിച്ചത്. റിസര്‍വ് ടീമിനൊപ്പം രണ്ട് സീസണില്‍ കളിച്ചു. 2013-14 സീസണില്‍ അഗ്രുപാകിയോന്‍ ഡിപോര്‍ട്ടിവോ യൂണിയന്‍ അടര്‍വെ, 2014-15 സീസണില്‍ അലോര്‍കോണ്‍ ബി, 2015ല്‍ അത്‌ലറ്റിക്കോ പിന്റോ, 2015-16ല്‍ ക്ലബ് ഡിപോര്‍ട്ടിവോ ഇല്ലെക്കസ് ടീമുകള്‍ക്കായും കളിച്ചു.
സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി ടലവേരയിലാണ് മുപ്പതുകാരനായ സ്ട്രൈക്കറുടെ ആദ്യ കുതിപ്പ്. 2016-17 സീസണില്‍ ജിമെനെസ് 33 മത്സരങ്ങളില്‍ നിന്ന് 26 ലീഗ് ഗോളുകള്‍ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളില്‍ കളിച്ച ജിമെനെസ് ടലവേരയ്ക്കായി എല്ലാ മത്സരങ്ങളില്‍ നിന്നായി 36 ഗോളുകള്‍ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്.
Key Words: Kerala Blasters F.C, Spanish Striker Jesus Jimenez
COMMENTS