തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാക്കിക്കൊണ്ട്, ലത്തീന്‍ അതിരൂപത അംഗങ്ങള്‍ തിരുവനന്തപുരം നഗരത്തിലെ വലിയൊരു പ്രദേശത്തെ റോഡുകള...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാക്കിക്കൊണ്ട്, ലത്തീന്‍ അതിരൂപത അംഗങ്ങള്‍ തിരുവനന്തപുരം നഗരത്തിലെ വലിയൊരു പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു. ഇതോടെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി വലിയൊരു മേഖലയില്‍ ഗതാഗതം സ്തംഭിച്ചു.
ചാക്ക, സ്റ്റേഷന്‍കടവ്, തിരുവല്ലം, വിഴിഞ്ഞം, ഉച്ചക്കട, പൂവാര്‍ എന്നീ ആറ് കേന്ദ്രങ്ങളിലാണ് ഉപരോധം. ഇതിനായി വള്ളങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ട്.
രാവിലെ 8.30 മുതല്‍ ഉച്ച തിരിഞ്ഞു മൂന്നു മണിവരെ വാഹനങ്ങള്‍ തടയുമെന്ന് സമരസമിതി അറിയിച്ചു.
ചാക്ക ഭാഗത്തുനിന്ന് നഗരത്തിലേക്കും പുറത്തേയ്ക്കും വാഹനങ്ങള്‍ പോകുന്നില്ല. പേട്ട ജംഗ്ഷനില്‍ കയര്‍ കെട്ടിത്തിരിച്ചു പൊലീസ് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്.
സമരക്കാര്‍ പതിനൊന്ന് മണിക്ക് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
വിഴിഞ്ഞത്തും മുല്ലൂരിലും സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കളക്ടര്‍ സമരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുറമുഖത്തിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതി നിലപാട് എതിരാണെങ്കിലും സമരം ശക്തമായി തുടരാനാണ് ലത്തീന്‍ അതിരൂപതാ നേതൃത്വത്തിന്റെ തീരുമാനം. സമരത്തെ പിന്തുച്ച് ഇന്നലെയും പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നു.
Summary: Intensifying the anti-Vizhinjam port strike, members of the Latin Archdiocese blocked roads in a large area of Thiruvananthapuram city. Due to this, traffic has come to a standstill in a large area in the city and suburbs.
COMMENTS