Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് വീണ്ടും തിരിച്ചടി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശം ദിലീപ് അടക്കമുള്ളവരുടേതാണെന്ന് ഫോറന്‍സിക് പരിശോധനാഫലം.
ഇതോടെ സംഭാഷണത്തിലുള്ള ശബ്ദം ദിലീപ്, സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് വ്യക്തമായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം വിചാരണ കോടതിക്ക് കൈമാറി.
ദിലീപടക്കമുള്ളവരുടെ നാല്‍പ്പതോളം ശബ്ദസന്ദേശങ്ങള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതേസമയം ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശങ്ങള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
Keywords: Actress attacked case, Forensic test result, Court, Dileep
COMMENTS