Actor Karyavattom Sasikumar passes away
തിരുവനന്തപുരം: നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ളയാളാണ് കാര്യവട്ടം ശശികുമാര്‍. സിനിമ - സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കെ.എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ക്രൈംബ്രാഞ്ച് ആണ് ആദ്യചിത്രം. തുടര്‍ന്ന് ഇരുപതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.
മിമിക്‌സ് പരേഡ്, നാഗം, ചെങ്കോല്‍, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി, ദേവാസുരം തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു കാര്യവട്ടം ശശികുമാര്‍.
Keywords: Actor Karyavattom Sasikumar, Passes away
COMMENTS