Rishabh Pant and Dinesh Karthik were selected as wicketkeepers in the Indian team for the Twenty20 World Cup, Sanju Samson was left out
മുംബയ് : ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തും ദിനേശ് കാര്‍ത്തിക്കും വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി.
പരിക്കില്‍ നിന്നു മോചിതനായി ജസ്പ്രീത് ബുംറ ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ പരിക്കു നിമിത്തം ടീമിനു പുറത്തായി.
മുഹമ്മദ് ഷമി, ആവേശ് ഖാന്‍ എ്ന്നിവര്‍ക്കും ടീമില്‍ ഇടം കിട്ടിയില്ല. രോഹിത് ശര്‍മ്മയാണ് ക്യാപ്ടന്‍. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യൂസ് വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
Summary: While Rishabh Pant and Dinesh Karthik were selected as wicketkeepers in the Indian team for the Twenty20 World Cup, the Malayali player Sanju Samson was left out.
COMMENTS