KSRTC Kattakkada issue
തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സിയോട് റിപ്പോര്‍ട്ട് തേടി. മകളുടെ കണ്‍സഷന്‍ എടുക്കാനായി ഡിപ്പോയിലെത്തി പഴയ കാര്‍ഡും ഫോട്ടോയും നല്‍കിയ പ്രേമനനോട് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
മൂന്നു മാസം മുന്‍പ് നല്‍കിയതാണെന്നറിയിച്ചിട്ടും വീണ്ടും നല്‍കണമെന്നു പറഞ്ഞതിനെചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. ജീവനക്കാര്‍ 15 മിനിട്ടോളം പ്രേമനനെ ബന്ദിയാക്കി മര്‍ദ്ദിച്ചു.
.Keywords: KSRTC, Father, Attack, Case, Minister
COMMENTS