Kattakkada attack
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്‍പില്‍ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി. നേരത്തെ പ്രതികള്‍ക്കെതിരെ നിസാരവകുപ്പ് ചുമത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി എം.ഡിയടക്കം രംഗത്തെത്തിയിരുന്നു. ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടിയെടുത്ത് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: KSRTC, Nonbailable charge, Kattakkada
COMMENTS