Fake facebook account against actor Naslen
കൊച്ചി: നടന്‍ നസ്ലെന്റെ പേരില്‍ പ്രൊഫൈലുണ്ടാക്കി കമന്റിട്ട അക്കൗണ്ട് കണ്ടെത്തി പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചു.
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടതിനെ സംബന്ധിച്ചാണ് നടന്റെ വ്യാജ പ്രൊഫൈലില്‍ നിന്നും കമന്റ് വന്നത്. യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ടാണിതെന്നും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
നടന്റെ പേരും ചിത്രവുമുപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അയച്ചുകൊടുത്തപ്പോഴാണ് നസലെന്‍ ഈ വിവരമറിയുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Actor Naslen, Fake facebook account, Complaint, Police
COMMENTS