CPM meeting with Vizhinjam protesters
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി സി.പി.എം. ഇന്നു വൈകിട്ട് 3.30 ന് സമരസമിതി നേതാക്കളുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചര്‍ച്ച നടത്തും. എ.കെ.ജി സെന്ററില്‍ വച്ചാണ് ചര്‍ച്ച.
അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും പലവട്ടം ചര്‍ച്ച നടത്തയിട്ടും യാതൊരു ഫലവും കാണാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.
Keywords: CPM, Vizhinjam protesters, AKG centre, Meeting
COMMENTS