Actress attacked case
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതി വിചാരണ കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്നും പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ ഇക്കാര്യം വ്യക്തമായതാണെന്നും നടി സുപ്രീംകോടതിയെ അറിയിച്ചു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതിലും ജഡ്ജി വീഴ്ചവരുത്തിയതായി നടി ചൂണ്ടിക്കാട്ടി. ഇതൊന്നും ഹൈക്കോടതി പരിഗണിച്ചില്ലെന്നും അതിനാല്‍ നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Actress attacked case, Supreme court, High court
COMMENTS