Vice president election started
ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. എന്‍.ഡി.എയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷത്തെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ത്ഥികള്‍. രാത്രിയോടെ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണ് വോട്ടര്‍മാര്‍. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 36 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മാര്‍ഗരറ്റ് ആല്‍വയ്ക്ക് തിരിച്ചടിയാകും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കര്‍ വിജയമുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
Keywords: Vice president election, Today, NDA
COMMENTS