ചിന്നക്കനാല്‍ : ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസി യുവാവ് തരുണിനെ തുടലില്‍ കെട്ടിയിട്ടു കത്തിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. 21 കാരനായ തരുണി...
ചിന്നക്കനാല്‍ : ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസി യുവാവ് തരുണിനെ തുടലില്‍ കെട്ടിയിട്ടു കത്തിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. 21 കാരനായ തരുണിന്‍െ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റി.
ചങ്ങലയ്ക്ക് തരുണിന്റെ വീടിനു പിന്നിലെ ജനല്‍ കമ്പിയുമായി ചേര്‍ത്തുകെട്ടി കത്തിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ സമീപത്ത് ഒരു വടിയും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും ലൈറ്ററും കണ്ടെത്തി.
ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നാളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പൊലീസ് പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ തരുണ്‍ അമിത വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത് കണ്ടവരുണ്ട്. പിന്നീട് യുവാവിനെ ആരും കണ്ടതായി റിപ്പോര്‍ട്ടില്ല.
Summary:Tarun, a tribal youth of Chinnakanal 301 Colony, was found tied to the window of his house and burnt to death. Police reached the burnt body of 21-year-old Tarun and shifted it to the hospital.
COMMENTS