After the Central Water Commission warned that there is a possibility of floods in Kerala, continued heavy rains will create a crisis
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സാദ്ധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പു നല്കിയതിനു പിന്നാലെ, കനത്ത മഴ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദുരന്ത സാധ്യത മുന്നില്‍ കണ്ടുള്ള കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വലിയ ഡാമുകള്‍ തുറക്കില്ലെന്നും ചെറിയ അണക്കെട്ടുകളില്‍ നിന്ന് റൂള്‍ കര്‍വ് വഴി ജലം ഒഴുക്കി വിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ മന്ത്രിമാരുടെ നേത്യത്വത്തില്‍ ജില്ലകളില്‍ യോഗം ചേരും. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ക്യാമ്പുകള്‍ സജ്ജമാക്കും.
മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ സംസ്ഥാനത്ത് ഏഴു ക്യാമ്പുകള്‍ തുറക്കുകയും 90 പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ റവന്യു മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 807854858538.
ഇതേസമയം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്ന് കേന്ദ്ര പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മിനോഷ് പറഞ്ഞു.
ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. മണിമല, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുള്ളതിനാല്‍, വരുന്ന രണ്ടു ദിവസം നിര്‍ണായകമാണ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Summary: After the Central Water Commission warned that there is a possibility of floods in Kerala, Chief Minister Pinarayi Vijayan said that continued heavy rains will create a crisis.
COMMENTS