Jagdeep Dhankar has been elected as the 14th Vice President of India. Dhankar will take oath and take charge on 11th of this month
ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ് ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ധന്‍കറിന് 528 വോട്ട് ലഭിച്ചപ്പോള്‍ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് കിട്ടി.
93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തി. വൈഎസ്ആര്‍ സിപി, ജനതാദള്‍ (യുണൈറ്റഡ്), ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നീ കക്ഷികള്‍ ധന്‍കറിന് പിന്തുണ അറിയിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി (എഎപി), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്നീ കക്ഷികളുടെ പിന്തുണ ആല്‍വയ്ക്കായിരുന്നു.
ലോക്സഭയിലെയും രാജ്യസഭയിലെയും 780 എംപിമാര്‍ ഉള്‍പ്പെടുന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ്.
ലോക്സഭയില്‍ 543 എംപിമാരും രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒന്‍പത് പേര്‍ ഉള്‍പ്പെടെ 237 എംപിമാരുമാണ് ഇലക്ടറല്‍ കോളജിലുള്ളത്. 391 വോട്ടാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബിജെപിക്ക് മാത്രമായി ലോക്സഭയില്‍ 303 എംപിമാരുണ്ട്. രാജ്യസഭയില്‍ ബിജെപിക്ക് 91 അംഗങ്ങളുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പശ്ചാത്തലത്തില്‍ വോട്ടെടുപ്പില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നുരുന്നു. ഇതു മാര്‍ഗരറ്റ് ആല്‍വയ്ക്കു ക്ഷീണമായി. 43 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. ഇതിനിടെ തൃണമൂല്‍ അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ഊഹാപോഹങ്ങള്‍ക്കു വഴിവച്ചു.
ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ ഓഫീസ് കാലാവധി ഈ മാസം പത്തിന് അവസാനിക്കുകയാണ്.
Summary: Jagdeep Dhankar has been elected as the 14th Vice President of India. Dhankar will take oath and take charge on 11th of this month. NDA candidate Dhankar secured 528 votes while joint opposition candidate Margaret Alva secured 182 votes.
COMMENTS