IMA against minister Veena George
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ഐ.എം.എ. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ.രാധാകൃഷ്ണന്‍ പറഞ്ഞു.
വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി ഡ്യൂട്ടി സമയത്ത് വിവിധ ഉത്തരവാദിത്തമുള്ളവരാണ് ഡോക്ടര്‍മാരെന്നും മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തില്‍ അവരുടെ പലതരത്തിലുള്ള ഉത്തരവാദിത്തത്തിലായിരുന്നു അവരെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടിയെത്തി മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യവിചാരണ ചെയ്തിരുന്നു. പത്തു ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും രണ്ടുപേര്‍ മാത്രമാണ് ഒ.പിയിലുണ്ടായിരുന്നതെന്നാണ് മന്ത്രി പറഞ്ഞത്.
COMMENTS