High court rejects Saritha's appeal
കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജസിക്ക് മാത്രമേ നല്‍കാനാവൂയെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ കേസിലെ മൂന്നാം കക്ഷി മാത്രമായ സരിത എതിനാണ് സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നെങ്കിലും സരിതയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാനാവാത്തതും ഹര്‍ജി തള്ളുന്നതിന് കാരണമായി.
സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും അവര്‍ക്കെതിരായ ഗൂഢാലോചന കേസിലെ സാക്ഷിയാണ് താനെന്നും അതിനാല്‍ തനിക്ക് മൊഴിപ്പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. നേരത്തെ സരിതയുടെ ഈ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.
Keywords: High court, Appeal, Saritha S Nair, Swapna
COMMENTS