Central minister against K.T Jaleel
ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിലുള്ള വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. രാജ്യദ്രോഹിയായ കെ.ടി ജലീലിനെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട് കെ.ടി ജലീല്‍ നടത്തിയ പരാമര്‍ശം വിവാദമാകുകയായിരുന്നു. പാകിസ്ഥാന്‍ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ ജലീലിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്.
സംഭവം വിവാദമായതോടെ താന്‍ പറഞ്ഞത് ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാണെന്ന വാദവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Keywords: Central minister, K.T Jaleel, Kerala Government
COMMENTS