Actress Bhavana again in Malayalam
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഭാവന നടന്‍ ഷറഫുദ്ദീനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ``ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, ഭാവന എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ചിത്രം നവംബര്‍ ആദ്യം റിലീസിനെത്തും. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നവാഗതനായ ആദില്‍ മൈമൂനത്താണ് ചിത്രത്തിന്റെ എഡിറ്റിങ്ങും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Keywords: Actress Bhavana, Malayalam, Kannada
COMMENTS